
എടപ്പാൾ : വട്ടംകുളം മണ്ഡലം പതിനെട്ടാം വാർഡ് കോൺഗ്രസ് സമ്മേളനവും മഹാത്മാഗാന്ധി കുടുംബ സംഗമവും കെ.പി.സി.സി മീഡിയ പാനലിസ്റ്റ് അഡ്വ. വി.ആർ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.പി.മുഹമ്മദ്, ഇ.പി രാജീവ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ. നജീബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ചുള്ളിയിൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡൻ്റ് എൻ.വി. അഷറഫ്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.ഭാസ്കരൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. മാലതി, ഇ.പി. ഷൗക്കത്തലി, എം.ടി മോഹനൻ എന്നിവർ പ്രസംഗിച്ചു. വാർഡിലെ 60 വയസ്സുള്ള നൂറോളം പേരെ ആദരിച്ചു. സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ കലാമണ്ഡലം നയന നാരായണൻ, സംസ്ഥാന സ്കൂൾ ടെന്നീസിൽ ഒന്നാം സ്ഥാനം നേടിയ അഭിരാമി ശ്രീജിത്ത് എന്നിവരെ അഡ്വ.വി.ആർ. അനൂപ് അനുമോദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |