SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

കോട്ടക്കൽ ജൂനിയർ റോയൽസ്  ക്ലബ്ബിന്റെ ജേഴ്സി  പ്രകാശനം

rd

കോട്ടക്കൽ: ജില്ലയിൽ ഐ.പി.എൽ മാതൃകയിൽ നടക്കുന്ന ആദ്യ ഫ്യൂച്ചർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കോട്ടക്കൽ ജൂനിയർ റോയൽസ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ നിർവ്വഹിച്ചു. ഐ.പി.എൽ മാതൃകയിൽ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 16 മുതൽ 26 വരെ രാത്രിയും പകലുമായി നടക്കുന്ന
ടി20 മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട 6 ടീമുകളിൽ കോട്ടക്കലിനെ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബാണ് ജൂനിയർ റോയൽസ് കോട്ടക്കൽ. ചടങ്ങിൽ ടീം മാനേജർ നസീഫ്, കോച്ച് എൻ.കെ. അനിൽകുമാർ, ടീം ഓണർ കെ.പി.ഷിബു, ടീം അംഗങ്ങൾ, ടീം അനലിസ്റ്റ് കെ. അശ്വിൻ, കെ. വിജയൻ, കെ.രജീഷ്, വി.സി.അമ്പിളി, ബാലമുരളി എന്നവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL