
മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വനിതകൾക്കായി സംഘടിപ്പിക്കുന്ന 'ഫൈനസ്സ് 2025' മാർച്ച് എട്ടിന് കോട്ടക്കൽ റിഡ്ജസ് ഇന്നിൽ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. വനിതകളുടെ വിവിധ കലാപരിപാടികളും നടക്കും.
പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.എം രജീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി. എം. സാജിത, ഡോ. എസ്. അഞ്ജലി,ഡോ. ബിന്ദുപിള്ള, ഡോ. പി. മനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |