SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

കുന്നിന്മേൽ ഭഗവതി ക്ഷേത്ര ഉത്സവാഘോഷത്തിന് ഇന്ന് തുടക്കമാവും 

dddddd

പെരിന്തൽമണ്ണ: ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രോത്സവത്തിന് ഇന്ന്
തുടക്കമാവും. വൈകിട്ട് അഞ്ചിന് ക്ഷേത്രം മേൽശാന്തി തെക്കുംപറമ്പത്ത് വാസുദേവൻ
നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെ 11 ദിവസത്തെ ഉത്സവാഘോഷങ്ങൾക്ക്
തുടക്കമാകും. തുടർന്ന് നൃത്തനൃത്യങ്ങൾ. 16ന് കാലത്ത് ഏഴ് മുതൽ പെരിന്തൽമണ്ണ താലൂക്കിലെ വിവിധ ക്ഷേത്ര മാതൃസമിതികളുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, വൈകിട്ട് അഞ്ചിന് കേരളനടനം, ആറിന് ദേവാർപ്പണം, 17ന് വൈകിട്ട് ഭക്തിഗാനാഞ്ജലി,18ന് ചുറ്റുതാലപ്പൊലിയോടെ ദേശപ്പാട്ട്. തുടർന്ന് നടനസന്ധ്യ, 19ന് നൃത്തസന്ധ്യ, 20ന് കവിസദസ്. രാത്രി ഓപ്പൺ ഓഡിറ്റോറിയത്തിൽ കളരി അഭ്യാസപ്രദർശനം.
21ന് രാവിലെ ഏഴിന് ഭൂതഗണങ്ങൾ തട്ടകത്തമ്മയെ കുമ്പിടുന്നു. താലപ്പൊലിയുടെ വരവറിയിച്ച് പൂതങ്ങൾ എല്ലാ വീടുകളിമെത്തും. വൈകിട്ട് 5 .30ന് ഭക്തിഗാനസുധ 7.30 ന് തായമ്പക, വിശേഷാൽ ചുറ്റുതാലപ്പൊലി, 22ന് വൈകിട്ട് നാലിന് നൃത്തനൃത്യങ്ങൾ, ചിലങ്ക നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, 5.30ന് നൃത്ത സന്ധ്യ, തുടർന്ന് അയ്യപ്പന് വിശേഷാൽ കളം പാട്ട്, വിവിധ ദിവസങ്ങളിലായി മുപ്പതോളം ടീമുകളുടെ കൈകൊട്ടിക്കളി, 23ന് കാലത്ത് 6.30 മുതൽ പറയെടുപ്പ് ഉത്സവം, വൈകിട്ട്
4.30 ന് നൃത്ത നൃത്യങ്ങൾ, ആറിന് നൃത്തസന്ധ്യ, രാത്രി 8ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഗാനമേള, 24ന് പാട്ട് ഘോഷം . വൈകിട്ട് നാദസ്വരം, തായമ്പക, തുടർന്ന് കേളി. വൈകിട്ട് 6.30 മുതൽ വേലവരവ്. വേലകൾ നിരന്നശേഷം കൂട്ടിമേളം, 25ന് താലപ്പൊലി രാവിലെ 7. 30ന് കൊട്ടുംവെടി, പുന്നക്കോട് ശിവക്ഷേത്രത്തിൽ
നിന്നുള്ള കാഴ്ചശീവേലി, പഞ്ചാരിമേളം, പൂരപ്പറമ്പിൽ താലൂക്കിലെ വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ ആശാന്മാരുടെ നേതൃത്വത്തിലുള്ള ചവിട്ടുകളി, വൈകിട്ട് മൂന്നിന് ഉച്ചപ്പാട്ട്, പഞ്ചവാദ്യം, മേളം 6.15ന് ആനമങ്ങാട് അരിയേറ് ചടങ്ങിനു ശേഷം ക്ഷേത്ര നടയ്ക്കൽ ഗംഭീര പഞ്ചവാദ്യം, മേളം 11ന് ആകാശ വിസ്മയം, തുടർന്ന് കളം പൂജ, കളംപാട്ട് കൂറവലിക്കൽ എന്നീ ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL