SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

കരിങ്കൽ ഉത്പന്നങ്ങളുടെ വിലവർദ്ധനവ് നാമ മാത്രം: ക്രഷർ ക്വാറി കോ-ഓർഡിനേഷൻ

മലപ്പുറം: ഉത്പാദന ചെലവിൽ വന്നിട്ടുള്ള വലിയ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ കരിങ്കൽ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ക്വാറി ക്രഷർ ഉടമകൾ നിർബന്ധിതരായെന്ന് ക്രഷർ ക്വാറി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. വിലവർദ്ധനവുമായി ബന്ധപ്പെട്ട ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്ത വ്യവസായികളോട് വില കുറയ്ക്കുന്നതിൽ ഒരുനിർദ്ദേശം മാത്രമായാണ് കളക്ടർ മുന്നോട്ടുവച്ചത്. ഇതിനെ വില കുറയ്ക്കുന്നതിന് കളക്ടർ ഉത്തരവിട്ടെന്ന രീതിയിലുള്ള പ്രചാരണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. ക്രഷർ,​ ക്വാറി ഉടമകളുടെ പ്രയാസങ്ങൾ യോഗത്തിൽ കളക്ടറെ ബോദ്ധ്യപ്പെടുത്തി പിരിയുകയാണ് ഉണ്ടായത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയിൽ കരിങ്കൽ ഉത്‌പന്നങ്ങൾ വിപണനം നടത്തുന്നത് മലപ്പുറം ജില്ലയിലാണെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL