SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 AM IST

പത്ത് വർഷം; വന്യജീവികൾ കവർന്നത് 93 ജീവനുകൾ

മലപ്പുറം: പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജില്ലയിൽ കൊല്ലപ്പെട്ടത് 93 പേർ. ഇതിൽ പത്തുപേർ ആദിവാസികളാണ്. സംസ്ഥാന വനം,​ വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. 18 പേരാണ് കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത്. 14 പേർക്ക് ഗുരുതര പരിക്കുമേറ്റു. ശേഷിക്കുന്നവരിൽ നല്ലൊരു പങ്കും പാമ്പിന്റെ ആക്രണത്തിന് ഇരയായവരാണ്. കടുവ, പുലി, കരടി എന്നിവയുടെ ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടില്ല. മലയോര മേഖലയിൽ നിന്നുള്ളവരാണ് വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരിൽ നല്ലൊരു പങ്കും. 2015ലും 2018ലും 2014ലും ആണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത് - 11 പേർ വീതം. ഈ വർഷം ജനുവരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് ആദിവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

വന്യജീവിയാക്രമണത്തിൽ മരണപ്പെട്ടവർ
വർഷം ............. മരണം
2015 .................. 11
2016 .................. 6
2017 .................. 9
2018 .................11
2019 ................. 9
2020 ................. 9
2021 ................. 8
2022 ................. 9
2023 ................. 8
2024 ................ 11
2025 ................. 2

വില്ലനാണ് കാട്ടാന
പത്ത് വർഷത്തിനിടെ 32 പേർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായപ്പോൾ 18 പേർ മരണപ്പെട്ടു. ജില്ലയിൽ 2024ൽ ഒഴികെ തുടർച്ചയായി കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞിട്ടുണ്ട്.


വർഷം ...... പരിക്ക് ....... മരണം
2016........... ...2 .................. 1
2017 ........... 1 .................... 3
2018 ............ 4 ................... 2
2019 ............ 1 .................... 2
2020 ........... 3 .................... 1
2021 ............ 0 ................... 3
2022 ............ 2 .................. 2
2023 ............ 1 ................... 2
2024 ............ 0.................... 0
2025 ............ 0 ................... 2

ആകെ

പരിക്ക് - 14
മരണം -18

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL