
തിരൂർ : അനധികൃത മണൽകടത്ത് കേസുമായി ബന്ധപ്പെട്ട് തിരുന്നാവായ സ്വദേശി ചെറുപറമ്പിൽ ഷബീർമോൻ എന്ന ഷബീറിനെ(42) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആറു കേസുകളിലായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരൂർ, കൽപ്പകഞ്ചേരി, കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം മണൽ കടത്ത് കേസുകളിലും ഇരു ജില്ലകളിലുമായി പണമിടപാട് സംബന്ധിച്ച പതിനഞ്ചോളം വിശ്വാസവഞ്ചന കേസുകളിലും പ്രതിയായിട്ടുണ്ട്. കുറ്റിപ്പുറത്ത് കഴിഞ്ഞവർഷം പൊലീസിനെ അക്രമിച്ച് മണൽ കടത്തു നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു . തന്റെ വീടിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് അനധികൃത കടവ് നിർമ്മിച്ച് മണൽ കടത്തിയിരുന്നു. ഞായറാഴ്ച കോട്ടക്കലിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |