
തിരൂർ: മലപ്പുറം ബോഡി ബിൽഡിംഗ് അസോസിയേഷൻ തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ സംഘടിപ്പിച്ച ജില്ലാ തലശരീര സൗന്ദര്യമത്സരം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ .എൻ മുത്തുകോയ തങ്ങൾ അദ്ധ്യക്ഷനായി. തിരൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ് വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ. കെ. അബ്ദുസലാം, വി.സി.അരുൺകുമാർ, ഷഹീദ് ഗുരുക്കൾ, റെനീഷ് കെ. രാജൻ, മുനീർ ചിറക്കൽ, പി.എസ്.സഹദേവൻ, നൗഷാദ് പരന്നേക്കാട് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |