മലപ്പുറം ആറു വർഷം ജോലി ചെയ്തിട്ടും ശമ്പളം നൽകാതെ അലീനടീച്ചറെ മരണത്തിലേക്ക് തള്ളിവിട്ട വിദ്യാഭ്യാസ വകുപ്പ് നിലപാടിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. ഉപജില്ലാ പ്രസിഡന്റ് രാജൻ മണ്ണഴി അദ്ധ്യക്ഷത വഹിച്ചു. സംഗമം സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതി അംഗം വി. രഞ്ജിത് , പി.സുബോധ് , കെ. ഹാരിസ്, പി. ജലീൽ, റിഹാസ് , മുഹ്സിന തുടങ്ങിയവർ സംസാരിച്ചു. ശരത് സ്വാഗതവും കെ.കെ.അബ്ദുൽ ഹമിദ് നന്ദിയും രേഖപ്പെടുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |