വളളിക്കുന്ന്: ഭിന്ന ശേഷിക്കാരായവർക്കുള്ള സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിന്ന് പരിഹാരം വേണമെന്ന് വള്ളിക്കുന്ന് പഞ്ചായത്ത് പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. ബ്ലോക്ക് പരിവാർ കമ്മറ്റി പ്രസിഡന്റ് സിദ്ദിഖ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് പരിവാർ കമ്മിറ്റി പ്രസിഡന്റ് കേശവൻ മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ സി.സദാനന്ദൻ, എ.യൂസഫ്, ഇസ്മായിൽ സഖാഫി, ഷെമീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |