മലപ്പുറം: പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണെന്ന് സമസ്ത സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂർ ഖിലാഫത്ത് ക്യാമ്പസിൽ നടന്ന ഹജ്ജ് ക്യാമ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജാമിഅ ജൂനിയർ കോളേജ് ഫെസ്റ്റിലെ വിജയികളെ ആദരിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ ഹാജിമാർക്ക് ക്ലാസെടുത്തു. സമാപന പ്രാർത്ഥന സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. കെ.എം അക്ബർ അധ്യക്ഷത വഹിച്ചു. ടി വി ഇബ്രാഹിം എം.എൽ.എ, എ.വിഅബൂബക്കർ ഖാസിമി ഖത്തർ, നാസർ ഹയ്യ് തങ്ങൾ പാണക്കാട്, കെ.പി.ഉണ്ണീതുഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ,മാനു തങ്ങൾ വെള്ളൂർ, പി.എം.ആർ അലവി, എ.എം.ഇഖ്ബാൽ, എ.എം. അബൂബക്കർ ഹാജി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഒ.ടി.മുസ്തഫ ഫൈസി, ഉമ്മർ ഫൈസി മുടിക്കൊട്, അഡ്വ.കരാട്ട് അബ്ദുറഹ്മാൻ, ബാപ്പു മുസ്ലിയാർ പാതിരമണ്ണ, ഹംസ ഹൈതമി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |