SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

കാട്ടാന ചരിഞ്ഞ നിലയിൽ

എടക്കര: മൂത്തേടം പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചോളമുണ്ടയിലുള്ള ഇഷ്ടികകളത്തോട് ചേർന്ന് തൊഴിലാളികൾക്ക് ഉപയോഗിക്കാൻ നിർമ്മിച്ച കക്കൂസ് കുഴിയിലാണ് ആനയുടെ ജഡം കണ്ടത്. വനത്തിൽ നിന്നും 30മീറ്റർ അകലെയാണ് ചോളമുണ്ട ഇഷ്ടിക കളതോട് ചേർന്ന കുഴിയിൽ കിടക്കുന്നത് പുലർച്ചെ 4.15ഓടെ തൊഴിലാളികൾ കണ്ടത്. രാവിലെ 8.30ഓടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ആനയുടെ ജഡം കാട്ടിലേക്ക് മാറ്റി. നിലമ്പൂർ നോർത്ത് എ.സി.എഫ് അനീഷ് സിദ്ധിഖ്, നിലമ്പൂർ റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, കരുളായി റെയ്‌ഞ്ചോഫീസർ പി.കെ മുജീബ് റഹ്‌മാൻ, വനം വെറ്ററിനറി സർജൻ ഡോക്ടർ എസ് ശ്യാം, മൂത്തേടം വെറ്റിനറി സർജൻ ഡോ. മുഹമ്മദ് റയ്‌നു ഉസ്മാൻ, അമരമ്പലം വെറ്റിനറി സർജൻ ജിനു ജോൺ എന്നിവർ ചേർന്ന് നപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടം നടത്തി ജഡം വനത്തിൽ സംസ്‌ക്കരിച്ചു. 40 വയസിലേറെ പ്രായമുള്ള ആനയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ പുഴു അരിച്ചതായും കാണുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL