SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്: തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 16, 199 വിദ്യാർത്ഥികൾ പരീക്ഷ എഴുതും

തിരൂർ : എസ് എസ്.എൽസി.സി പരീക്ഷയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 16,499 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ 1424 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

8,331 ആൺകുട്ടികളും 8,168 പെൺകുട്ടികളുൾപ്പെടെ 16,499 വിദ്യാർത്ഥികളാണ് ഇത്തവണ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും പങ്കെടുക്കുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷത്തേക്കാൾ 112 വിദ്യാർത്ഥികൾ അധികമുണ്ട്. ഇതിൽ 910 എസ്.സി വിദ്യാർത്ഥികളും നാല് പേർ എസ്.ടി വിദ്യാർത്ഥികളും 1,404 പേർ പ്രത്യേക പരിഗണന അർഹിക്കുന്നവരുമാണ്. തിരൂർ, പൊന്നാനി, എടപ്പാൾ, കുറ്റിപ്പുറം ഉപജില്ലകൾ ചേർന്നതാണ് തിരൂർ വിദ്യാഭ്യാസ ജില്ല. മൂന്ന് ടെക്നിക്കൽ സ്കൂളുകൾ ഉൾപ്പെടെ 24 സർക്കാർ,18 എയ്ഡഡ്, 31 അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ ജില്ലയിൽ 73 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷയുടെ നടത്തിപ്പിനായി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫുമാർക്ക് പുറമേ 1230 അദ്ധ്യാപകരെ ഇൻവിജിലേറ്റർ ഡ്യൂട്ടിക്കുമായി നിയോഗിച്ചിട്ടുമുണ്ട്. എല്ലാ കേന്ദ്രങ്ങളിലുമായി 968 ക്ലാസ് മുറികളിലാണ് പരീക്ഷ നടക്കുക. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് ആലത്തിയൂർ കെ. എച്ച്.എം.എച്ച്.എസ് സ്കൂളിലാണ്. സെൻ്റർ ലഭിക്കാത്ത ആലത്തിയൂർ ദാറുൽ ഖുർആൻ റെസിഡെൻഷ്യൽ സ്കൂളിലെ 20 വിദ്യാർത്ഥികളുൾപ്പടെ 1424 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. അതിൽ 705 ആൺകുട്ടികളും 719 പെൺകുട്ടികളുമാണ്. സംസ്ഥാനതലത്തിൽ കൂടുതൽ പരീക്ഷാർത്ഥികളുള്ള സ്കൂളുകളിൽ നാലാം സ്ഥാനത്തുള്ളതും ഈ വിദ്യാലയം തന്നെയാണ്. പരീക്ഷയുടെ മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാർക്ക് കഴിഞ്ഞയാഴ്ച നേരിട്ട് പരിശീലനം നൽകി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിലേക്ക് നിയമിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചയോടെ

ഇൻവിജിലേറ്റർമാരെ മാതൃ സ്കൂളിൽ നിന്നും റിലീവ് ചെയ്തു. അവർക്ക് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ചീഫ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. പരീക്ഷയ്ക്ക് എഴുതാനുള്ള ഉത്തരക്കടലാസുകൾ ദിവസങ്ങൾക്ക് മുൻപ് തന്നെ സ്കൂളുകളിൽ എത്തിച്ചിരുന്നു കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് സഹായികളാവുന്നവർക്കുള്ള ഹാൾടിക്കറ്റ് വിതരണവും പൂർത്തീകരിച്ചു.മാർച്ച് മൂന്നിന് തുടങ്ങി 26നാണ് പരീക്ഷ അവസാനിക്കുന്നത്. ഇത്തവണയും രാവിലെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL