
വണ്ടൂർ : വാർഡിലെ ഏറ്റവും മുതിർന്ന അംഗത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് വാർഡ് കോൺഗ്രസ് കമ്മിറ്റി. ശതാബ്ദി ആഘോഷിക്കുന്ന വണ്ടൂർ പാലാമടം ചേരിയിൽ കാളിയമ്മയെ വാർഡ് കോൺഗ്രസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പൊന്നാടയണയിച്ച് ആദരിച്ചു. നൂറാം പിറന്നാൾ ആഘോഷിക്കുന്ന കാളിയമ്മയെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേർ അടങ്ങുന്ന സംഘം രാവിലെ വീട്ടിലെത്തിയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. തുടർന്ന് മൊമെന്റോ കൈമാറി. ഉണ്ണികൃഷ്ണനെ കൂടാതെ സെക്രട്ടറി പി. മുനീർ, ഗ്രാമപഞ്ചായത്ത് അംഗം കെ. ബാബു, രോഷിണി കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |