SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

'ആരോഗ്യം ആനന്ദം' കാൻസർ കാമ്പെയിൻ

മലപ്പുറം: ആരോഗ്യവകുപ്പിന് കീഴിൽ സംസ്ഥാനതലത്തിൽ നടന്നുവരുന്ന 'ആരോഗ്യം ആനന്ദം' കാൻസർ കാമ്പെയിനിന്റെ ഭാഗമായി മാർച്ച് എട്ടിന് വനിതാദിനത്തിൽ വിപുലമായ ക്യാൻസർ അവബോധ പരിപാടികളുമായി ജില്ല ആരോഗ്യ വകുപ്പ്. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാൻസർ പ്രതിരോധ, പരിശോധന പരിപാടിയുടെ ആദ്യഘട്ടം മാർച്ച് എട്ടിന് സമാപിക്കും. പരിപാടികളുടെ ഭാഗമായി രാവിലെ എട്ടിന് കളക്ടറേറ്റ് മൈതാനിയിൽ നിന്നും 1001 സ്ത്രീകൾ പങ്കെടുക്കുന്ന ബോധവൽക്കരണ സന്ദേശ റാലി ആരംഭിക്കും. തുടർന്ന് 10.30 ന് മലപ്പുറം ഡിടിപിസി ഹാളിൽ നടക്കുന്ന വനിതാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായി സംസ്ഥാന ഫിലിം അവാർഡ് ജേതാവ് വിൻസി അലോഷ്യസ് പങ്കെടുക്കും.

ക്യാൻസർ പ്രതിരോധ, പരിശോധനാ പ്രവർത്തനങ്ങളുടെ ഭാഗമായി നേരിട്ടും ശൈലി ആപ്പ് മുഖേനയും ജില്ലയിൽ ഇതുവരെ നടന്ന ക്യാമ്പിന്റെ ഭാഗമായി 51,380 സ്ത്രീകൾ ക്യാൻസർ പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 965 പേരുടെ സാമ്പിളുകളിൽ സംശയകരമായ ലക്ഷണങ്ങളുള്ളതിനാൽ തുടർ പരിശോധനക്ക് നൽകിയിട്ടുണ്ട്. 6340 പേരിൽ ഗർഭാശയ, ഗളാർബുദ പരിശോധനകൾ നടത്തിയതിൽ 23 പേരിൽ സംശയകരമായ ലക്ഷണങ്ങളുണ്ട്.
ഇതുവരെ നടന്ന പരിശോധനകളിൽ ജില്ലയിൽ എട്ട് സ്ത്രീകളിൽ സ്തനാർബുദവും ഒരാളിൽ ഗർഭാശയഗള അർബുദവും ഒരാളിൽ വദനാർബുദവും കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മാർച്ച് എട്ടിന് ശേഷവും കാമ്പെയിൻ രണ്ടാംഘട്ടം ആരംഭിക്കുകയും പുരുഷന്മാരിലേക്ക് കൂടി സ്‌ക്രീനിംഗ് നടത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL