SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

 വയോധികക്ക് മർദനമേറ്റ സംഭവം  അടിയന്തിര  റിപ്പോർട്ട്  തേടി മന്ത്രി ആർ.ബിന്ദു

മലപ്പുറം: നിലമ്പൂരിൽ മുൻ നൃത്താദ്ധ്യാപികയായ വൃദ്ധയ്ക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ സാമൂഹ്യനീതി ഓഫീസറോട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. നിലമ്പൂർ സി.എച്ച് നഗറിലെ 80കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദ്ദനമേറ്റത്. അയൽക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. സംഭവത്തെ തുടർന്ന് നിലമ്പൂർ പൊലീസ് അയൽവാസിയായ ഷാജിയെ കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL