മലപ്പുറം: ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ മുകളിലേക്ക് വലിയ മാവിൻ കൊമ്പ് പൊട്ടീവീണ് ഓഫീസ് കെട്ടിടത്തിന് കേടുപാട്. വ്യാഴാഴ്ച രാവിലെ ഓഫീസ് പ്രവർത്തന സമയത്താണ് അപകടം ഉണ്ടായത്. ജീവനക്കാർ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ അപകടം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗീസ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഇ.എം.അബ്ദുറഫീഖ് എന്നിവരുടെ നേതൃത്വത്തിൽ കെ.അബ്ദുൽ ജബ്ബാർ, അക്ഷയ് രാജീവ്, എം.വി.ശരത്ത്, പി.പി.വിജി, പി.രാജേഷ്, അഖിൽ, സുജിത് ചേർന്നാണ് അപകടവസ്ഥയിലുണ്ടായിരുന്ന മരക്കൊമ്പ് നീക്കം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |