SignIn
Kerala Kaumudi Online
Friday, 23 October 2026 6.16 AM IST

ലഹരിക്കെതിരെ ഫ്ളക്സ്

തിരൂരങ്ങാടി: ലഹരി മാഫിയകൾക്കെതിരേ ചെറുമുക്കിൽ യുവാക്കൾ രംഗത്ത്. ചെറുമുക്ക് പള്ളിക്കത്താഴം മുതൽ ചുള്ളിപ്പാറ സമൂസക്കുളം വരെയുള്ള വയലോര റോഡിൽ രാപ്പകൽ വ്യത്യാസമില്ലാതെ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വർദ്ധിച്ചു വരികയാണ്. സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ചെറുമുക്ക്, തിരൂരങ്ങാടി, കക്കാട്, ചുള്ളിപ്പാറ, കരുമ്പിൽ എന്നിവിടങ്ങളിലെ ഒരു പറ്റം യുവാക്കളുടെ കീഴിൽ കഴിഞ്ഞ നവംബർ മാസത്തിൽ യുവജന കൂട്ടായ്മ രുപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണിപ്പോൾ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. ഇതിന്റെ മുന്നോടിയായി ചെറുമുക്ക് വയലോര റോഡിൽ ചെറുമു ക്ക് യൂത്ത് ഡിഫൻസ് ക്ലബ് പ്രവർത്തകർ ലഹരിക്കെതിരേ ഫ്ളക്സ് ബോർഡുകൾ സ്ഥാ പിച്ചു. പി.കെ ഹക്കീം, ഒ.ടി ജംഷീർ, നീലങ്ങത്ത് സഹദ് നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL