
മലപ്പുറം: ആരോഗ്യ വകുപ്പിന്റെ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കുള്ള സഹവാസ പരിശീലനത്തിന് തുടക്കമായി. മലപ്പുറം ഗസൽ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.എം.ഒ ഡോ. ആർ.രേണുക നിർവഹിച്ചു. ബയോളജിസറ്റ് വി.വി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ.സുരേഷ് കുമാർ പരിശീലന പരിപാടി വിശദീകരിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി.സാദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് എം.ഷാഹുൽ ഹമീദ്, ഹെൽത്ത് സൂപ്പർവൈസർ കെ.സി.ഹസി ലാൽ, കെ ഷീബ സംസാരിച്ചു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി 18ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |