SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

ശ്മശാന ഭൂമി കൈയേറ്റം; സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ചു.

പെരിന്തൽമണ്ണ: കട്ടിലശ്ശേരി കലകപ്പാറ നഗർ നിവാസികളുടെ ശ്മശാനഭൂമി പുഴക്കാട്ടിരി പഞ്ചായത്ത് അധികൃതർ കൈറിയെന്ന് ആരോപിച്ച് സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ചു. 16-ാം വാർഡിൽ കടുങ്ങപുരം സ്‌കൂളിന് സമീപമുള്ള 76 സെന്റ് ശ്മശാന ഭൂമിയിലാണ് പുഴക്കാട്ടിരി പഞ്ചായത്ത് അധികൃതർ കൈയേറി മരങ്ങൾ മുറിച്ച് മാറ്റിയെന്ന് ആരോപണമുള്ളത്. ഇരുപതോളം കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന ശ്മശാന ഭൂമിയാണിത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കലകപ്പാറ നഗർ ശ്മശാന സംരക്ഷണ സമിതി പരാതി നൽകിയിട്ടുണ്ട്. സി.പി.എം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പി അലവി, പട്ടികജാതി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് പി.പി ലക്ഷ്മണൻ, പി.കെ.എസ് ഏരിയ സെക്രട്ടറി
ടി.പി. വിജയൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ
വി.പി അയ്യപ്പൻ, എം.പി കൈരളി, ലോക്കൽ സെക്രട്ടറി കെ.ടി. അബ്ദുസമദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ടി. ജയദേവൻ, പി സുന്ദരൻ, ഉണ്ണി പാതിരിക്കോട്, കെ. പ്രഭാകരൻ, ശ്മശാന സംരക്ഷണ സമിതി കൺവീനർ കൃഷ്ണൻ കലകപ്പാറ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL