SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

കർഷക ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തത് 903 പേർ മാത്രം

മലപ്പുറം: കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി ബോർഡിൽ ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്തത് 903 പേർ മാത്രം. ബോർഡിന്റെ പദ്ധതികൾക്ക് അംഗീകാരം നൽകുന്ന ഫയൽ സാമ്പത്തിക ബാദ്ധ്യത മുൻനിറുത്തി ധനവകുപ്പ് വൈകിപ്പിച്ചതും പദ്ധതിക്ക് വേണ്ടത്ര പ്രചാരണം നൽകാൻ അധികൃതർ ശ്രമിക്കാത്തതും അപേക്ഷകളുടെ എണ്ണം കുറച്ചു. പദ്ധതി സംബന്ധിച്ച കർഷകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ക്ഷേമനിധി ബോർഡിനും കഴിഞ്ഞിരുന്നില്ല. അവ്യക്തത മൂലം പദ്ധതിയിൽ ചേരാൻ കർഷകരും മടിച്ചു.

2020 ഒക്ടോബറിലാണ് സർക്കാർ കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. 2021ഡിസംബറിൽ രജിസ്‌ട്രേഷൻ തുടങ്ങി. പ്രീമിയം അടയ്‌ക്കേണ്ട കുറഞ്ഞ കാലയളവ് അഞ്ച് വർഷമായതിനാൽ അടുത്ത വർഷം ആനുകൂല്യങ്ങൾ നൽകേണ്ടി വരും.

ക്ഷേമനിധിയിൽ ചേരുന്നവർക്ക് പെൻഷൻ, വിവാഹ വിദ്യാഭ്യാസ ധനസഹായം, പ്രസവാനുകൂല്യം, കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ, അവശത ആനുകൂല്യം, ഇൻഷ്വറൻസ് പരിരക്ഷ, മരണാനന്തര ആനുകൂല്യം തുടങ്ങി പതിനൊന്ന് ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


60 കഴിഞ്ഞാൽ പെൻഷൻ

  • അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമിയുള്ളവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. മൂന്ന് വർഷത്തിൽ കുറയാതെ കൃഷി നടത്തിയിരിക്കണം. വാർഷിക വരുമാനം അഞ്ച് ലക്ഷം കവിയരുത്.
  • മാസം 100 രൂപയാണ് കുറഞ്ഞ പ്രീമിയം. അതിന് തുല്യമായ തുക മാസം 250 രൂപ വരെ സർക്കാർ നൽകും. അഞ്ച് വർഷം അടച്ചാൽ പെൻഷൻ കിട്ടും. പ്രീമിയത്തിനും അടച്ച കാലയളവിനും ആനുപാതികമായിട്ടാവും പെൻഷൻ. 60 വയസ് പിന്നിട്ടാൽ പെൻഷൻ ലഭിക്കും.
  • ക്ഷേമനിധി ബോർഡിന്റെ പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ കൃഷി ഓഫീസർ, വെറ്ററിനറി ഡോക്ടർ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ, ഡയറി എക്സറ്റൻഷൻ ഓഫീസർ പരിശോധിച്ച് ഉറപ്പാക്കും.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL