SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

മലപ്പുറം പൊന്നാനിയിൽ മൂന്നു ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

s

പൊന്നാനി : പശ്ചിമബംഗാൾ സ്വദേശികൾ എന്ന വ്യാജേന വ്യാജ ആധാർകാർഡുൾപ്പെടെ ചമച്ച് കേരളത്തിൽ താമസിച്ചുവന്നിരുന്ന സൈഫുൽ മൊണ്ടൽ(45), സാഗർ ഖാൻ(36) , മുഹമ്മദ് യൂസഫ് (22) എന്നിവർ അറസ്റ്റിൽ . ഒരു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. അനധികൃതമായി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. മലപ്പുറം തിരൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബംഗ്ലാദേശ് പൗരന്മാർ പിടിയിലാകുന്നത്.
കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ ബംഗ്ലാദേശികൾ താമസിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, എസ്. ഐ. അരുൺ. ആർ.യു. ആനന്ദ്. പൊലീസുകാരായ എസ്. പ്രശാന്ത് കുമാർ, സെബാസ്റ്റ്യൻ, മനോജ്, സബിത പി. ഔസേപ്പ് , തീവ്രവാദ വിരുദ്ധ സേന അംഗങ്ങൾ എന്നിവർ ചേർന്നാണ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്.ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL