മലപ്പുറം: പൊതുജനങ്ങൾക്ക് ആധാരം സ്വയം എഴുതാമെന്ന സർക്കാർ ഉത്തരവ് പ്രകാരം ഒമ്പത് വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 251 ആധാരങ്ങൾ മാത്രം. കഴിഞ്ഞ വർഷം 70 പേർ മാത്രമാണ് അവസരം പ്രയോജനപ്പെടുത്തിയത്. രജിസ്ട്രേഷൻ ഓഫീസുകളിലെ അഴിമതിയും ആധാരമെഴുത്തിലെ അമിത ഫീസ് തടയലും രജിസ്‌ട്രേഷൻ നടപടികൾ സുതാര്യമാക്കാനും ലക്ഷ്യമിട്ട് 2016ൽ ആണ് സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്. ഇപ്പോഴും ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളിൽ ഒരുശതമാനം പോലും പൊതുജനങ്ങളാൽ എഴുതപ്പെടുന്നവയല്ല. ആധാരം എഴുത്തുകാർ, വക്കീലന്മാർ മുഖേനെയാണ് ഭൂരിഭാഗം ആധാരങ്ങളും എഴുതുന്നത്.
ആധാരങ്ങൾ എഴുതുന്ന ഭാഷ സംബന്ധിച്ച അവ്യക്തതയും സ്വയം എഴുതിയാൽ തെറ്റുകൾ സംഭവിക്കുമോ എന്ന ഭയവുമാണ് മിക്കവരേയും ഇതിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. ആധാരത്തിൽ തെറ്റുകൾ സംഭവിച്ചാൽ പിഴയാധാരം എഴുതേണ്ടിവരും. എന്നാൽ സാമ്പിൾ കോപ്പി പരിശോധിച്ച് തെറ്റ് തിരുത്തി തരേണ്ട ഉത്തരവാദിത്വം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കുണ്ട്. ഇതിന് കാണിക്കുന്ന വിമുഖതയും തിരിച്ചടിയാണ്. സ്വയംഎഴുതിയ ആധാരങ്ങൾക്ക് നിയമ സാധുതയില്ലെന്ന വ്യാജപ്രചാരണത്തിൽ വീണ് പോവുന്നവരും ഏറെയുണ്ട്. സർക്കാർ സീലും സ്റ്റാമ്പും പതിപ്പിക്കുന്നതോടെ പ്രമാണങ്ങൾക്ക് നിയമ സാധുത കൈവരും.
ആധാരം എഴുത്ത് എളുപ്പം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |