SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

കേന്ദ്ര അവഗണനയ്ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം

മലപ്പുറം: കേന്ദ്ര ബ‌ഡ്ജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാരിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം. ജില്ലയിലെ 16 മണ്ഡലങ്ങളിലേയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ല ആസ്ഥാനമായ മലപ്പുറത്ത് കുന്നുമ്മൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ച് സി.പി.എം ജില്ല സെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മലപ്പുറം മണ്ഡലം സെക്രട്ടറി മുസ്തഫ കൂത്രാടൻ അദ്ധ്യക്ഷത വഹിച്ചു. പി. സുന്ദരരാജൻ, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് എം എ റസാഖ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം സി.എച്ച് നൗഷാദ്, കെ.പി അനിൽ, കെ. മഞ്ജു, രാമനാഥൻ, നാസർ പുൽപറ്റ, പി മുഹമ്മദലി എന്നിവർ സംസാരിച്ചു. മങ്കട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പോസ്റ്റ് ഓഫീസിലേയ്ക്ക് നടന്ന പ്രതിഷേധം സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ശ്യാമപ്രസാദ്, സെബിൻ തൂത, ഇ.ടി. തോമസ്, പി.ടി. ഷറഫുദ്ദീൻ, മോഹനൻ പുളിക്കൽ, എം.പി. അലവി, ടി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL