തിരൂർ :ഉണ്ണ്യാൽ പാലം അടച്ച് പൂട്ടിയിട്ടും ബദൽ സംവിധാനം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളി ഉടമ കോ ഓർഡിനേഷൻ കമ്മിറ്റി സംയുക്തമായി നടത്തിയ സൂചനാ ബസ് പണിമുടക്കിൽ തീരദേശത്തേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിറുത്തിവച്ചു.പണിമുടക്കിനോടനുബന്ധിച്ച് ഉണ്ണ്യാൽ അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പൊതുയോഗം സമരസമിതി ചെയർമാൻ മജീദ് മൈ ബ്രദർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ റാഫി തിരൂർ അദ്ധ്യക്ഷനായ ചടങ്ങിൽ ജാഫർ ഉണ്ണ്യാൽ വിഷയാവതരണം നടത്തി. കൃഷ്ണകുമാർ, ഹനീഫ അടീപാട്ട്, പി.ഷറഫുദ്ദീൻ , റാഫി കൂട്ടായി, അഷ്കർ, അഷ്റഫ്, യാസിർ, ബാബു ഹാജീസ്, ഷാനവാസ്, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |