SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

പൂർണ സാക്ഷരരാവാൻ 8,000 പേർ കൂടി; എ​ൻ.​ഐ.​എ​ൽ.​പി-​ഉ​ല്ലാ​സ് മൂന്നാംഘട്ടം ഏപ്രിലിൽ

മലപ്പുറം: ജില്ലയിലെ 15 പഞ്ചായത്തുകളിലെ 8,000 പേരെ സാക്ഷരരാക്കുന്ന എ​ൻ.​ഐ.​എ​ൽ.​പി-​ഉ​ല്ലാ​സ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം-ഉല്ലാസ്) മൂന്നാംഘട്ടത്തിന് ഏപ്രിൽ ആദ്യ വാരത്തോടെ തുടക്കമാവും. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാടിനെ പൂർണ സാക്ഷരതയിലെത്തിക്കുകയാണ് ലക്ഷ്യം. വഴിക്കടവ്, പാണ്ടിക്കാട്, താഴേക്കോട്, മൂർക്കനാട്, ആനക്കയം, ഊർങ്ങാട്ടിരി, വാഴയൂർ, കണ്ണമംഗലം, വള്ളിക്കുന്ന്, നിറമരുതൂർ, പുറത്തൂർ, ഇരിമ്പിളിയം, എടപ്പാൾ, നന്നംമുക്ക്, കരുളായി ഗ്രാമപഞ്ചായത്തുകളിലാണ് മൂന്നാംഘട്ടം നടപ്പിലാക്കാനൊരുങ്ങുന്നത്. ദേശീയ സാക്ഷരതാ മിഷൻ നിർദ്ദേശ പ്രകാരമാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.

തിരഞ്ഞെടുക്കുന്ന 8,000 പഠിതാക്കളിൽ 1,680 പേർ പുരുഷൻമാരും 6,320 പേർ സ്ത്രീകളും 1,200 പേർ എസ്.സിയും 400 പേർ എസ്.ടിയും 2,480 പേർ ന്യൂനപക്ഷവും ബാക്കി 3,920 പേർ ജനറൽ വിഭാഗക്കാരും ആയിരിക്കണം. സർവേയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. തിരഞ്ഞെടുത്ത പഞ്ചാത്തുകളിൽ നിന്നും ആവശ്യമായ പഠിതാക്കളെ ലഭിക്കാത്തപക്ഷം മറ്റ് പഞ്ചായത്തുകളെ കൂടി പരിഗണിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയും ജില്ല കളക്ടർ ചീഫ് കോ-ഓർഡിറ്റേറ്റുമായ സംഘാടക സമിതിയാണ് ജില്ലയിൽ പദ്ധതിക്ക് നേതൃത്വം നൽകുക. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കും.

ഓൺലൈൻ, ഓഫ്‌ലൈൻ

120 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നൽകുന്നത്. ഓൺലൈനായോ ഓഫ്‌ലൈനായോ ക്ലാസിൽ പങ്കെടുക്കാം. സാക്ഷരതാ ക്ലാസുകൾ കൂടാതെ ഡിജിറ്റൽ-സാമ്പത്തിക-നിയമ സാക്ഷരതസ ആരോഗ്യ-ശുചിത്വ ബോധവത്ക്കരണം, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയിലുള്ള പരീശീലനും നൽകും.

അക്ഷരവഴിയിൽ 50,991 പേർ

ഇതുവരെ 50,991 പേരാണ് പദ്ധതി വഴി പൂർണ സാക്ഷരരായത്. ആദ്യ ഘട്ടത്തിൽ 43,000 പേരാണ് പൂർണ സാക്ഷരത കൈവരിച്ചത്. രണ്ടാം ഘട്ടത്തിൽ 7,991 പേരും സാക്ഷരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL