SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

കരുവാരക്കുണ്ട് വട്ടമലയിൽ ചുഴലിക്കാറ്റ്: ആറായിരം വാഴകൾ ഒടിഞ്ഞു

കാളികാവ്.

കരുവാരക്കുണ്ട് വട്ടമലയിൽ ചുഴലിക്കാറ്റ്.വ്യാപക നാശം.ആറായിരത്തോളം വാഴകൾ ഒടിഞ്ഞു.നൂറ് കണക്കിന് റബ്ബർ മരങ്ങളും നശിച്ചു.നാലു വീടുകളും ഭാഗികമായി തകർന്നു.നൂറ് കണക്കിന് തെങ്ങുകളും കവുങ്ങുകളും ഒടിഞ്ഞുവീണു .ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാറ്റും മഴയുമെത്തിയത്.അരമണിക്കൂറോളം നേരം കാറ്റും മഴയും നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു.ചെമ്പൻ കുഴിയിൽ മൊയ്തു,അമ്പലപ്പറമ്പൻ നാസർ,അകമ്പാടം ബഷീർ,പെരുമ്പത്ത് അബ്ദു.എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്.

ചെമ്പൻ കുഴിയിൽ നൗഫൽ,നാസർ,റിയാസ്,ഫാസിൽ,സി.കെ മുസ്സ,കാപ്പിൽ ഷൗക്കത്ത്,ചുണ്ടിയൻമൂച്ചി ഹനീഫ എന്നിവരുടെ നൂറ് കണക്കിന് റബ്ബർ മരങ്ങളാണ് കാറ്റിൽനശിച്ചത്.

കരിങ്കന്തോണി ഭാഗത്തും നുറ് കണക്കിന് റബ്ബർ മരങ്ങൾ തകർന്നു വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL