SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

മലയോര ഹൈവേ: ജില്ലയിലെ രണ്ട് റീച്ചുകൾ രണ്ട് മാസത്തിനകം പൂർത്തിയാകും:  മന്ത്രി

muhammed-riyas

മലപ്പുറം: മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ്-കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം-മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം -കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെൻഡർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം തമ്പുരാട്ടിക്കല്ല് റോഡിന്റെ ആദ്യ റീച്ച് പൂക്കോട്ടുംപാടം-കാറ്റാടികടവ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള റോഡ് ഫണ്ട് ബോർഡ് 63.40 കോടി രൂപ ചെലവിലാണ് 15 കിലോമീറ്റർ ദൂരമുള്ള പൂക്കോട്ടുംപാടം-കാറ്റാടിക്കടവ് റീച്ച് ഒന്ന് പൂർത്തീകരിച്ചത്. രണ്ട് വശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്‌പേസും ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് വികസനം. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ആകെ 34.4 കിലോമീറ്റർ നീളമുള്ള തമ്പുരാട്ടിക്കല്ല് വരെയുള്ള റോഡിന്റെ അനുബന്ധ റീച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
മൈലമ്പാറ ടൗൺ നവീകരണത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത് മന്ത്രി നിർവഹിച്ചു. മൈലമ്പാറ നഗരത്തിൽ ഒരു കിലോമീറ്റർ നീളത്തിൽ 2.30 കോടി ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. നിലമ്പൂരിൽ 500 കോടിയുടെ പൊതുമരാമത്ത് വികസന പദ്ധതികളാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നടപ്പാക്കി വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ 208 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 182 കിലോമീറ്ററും ബി.എം.ബി.സി നിലവാരത്തിലായി. 126 കോടി ചെലവഴിച്ച് ഏഴ് റോഡുകളുടെ നവീകരണം വിവിധ ഘട്ടങ്ങളിലാണ്. മൂന്ന് പാലങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
പൂക്കോട്ടുംപാടം ഗുഡ്‌വിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എൻ.എ.കരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. അനിതാ രാജൻ, കാളികാവ് ബ്ലോക്ക് അംഗങ്ങളായ പി.എം.ബിജു, കെ.രാജൻ, ഗ്രാമപഞ്ചായത്ത് അംഗം നിഷാദ്, സി.പി.എം ജില്ലാ സെക്രട്ടറി വി.പി.അനിൽ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL