പെരിന്തൽമണ്ണ: ലോക ജല ദിനത്തിന്റെ ഭാഗമായി ഇന്നലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പെരിന്തൽമണ്ണയുടെയും പി.ടി.എം ഗവ.കോളേജ്, എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ 31ാം വാർഡിലെ നഗര സമീപമുള്ള മംഗലംകുളം വൃത്തിയാക്കി. പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും സ്‌പെഷ്യൽ ജഡ്ജുമായ എസ്. സൂരജിന്റെ പ്രത്യേക നിർദ്ദേശപ്രകാരം രാവിലെ 9 മണിക്ക് തുടങ്ങി 11.30 ക്ക് അവസാനിച്ച ശുചീകരണ പ്രവർത്തങ്ങൾക്ക് വാർഡ് മെമ്പർ അഡ്വ. ഷാൻസി, എൻ എസ് എസ് യൂണിറ്റ് ചുമതലയുള്ള പ്രൊഫ. അനില, അധ്യാപകരായ എം ബിബിഷ്, പി.ഷബ്ന, 150 ൽ അധികം വരുന്ന എൻ എസ് എസ് വോളന്റീയർമാർ, പി എൽ വി മാരായ അബൂബക്കർ ഷാഹുൽ എന്നിവർ നേതൃത്വം നൽകി. പത്ത് സെന്റിൽ അധികം വരുന്ന കുളം കാട് മൂടി പായൽ നിറഞ്ഞ് കിടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായവും സഹകരണവും തുടക്കം മുതൽ ഉണ്ടായിരുന്നു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈഫ് ജാക്കറ്റും മറ്റും അഗ്നി രക്ഷാ സേന നൽകി സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |