SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

ബൈക്കിൽ പെയിന്റിംഗ് തൊഴിലാളിയുടെ സാഹസികയാത്ര: സഞ്ചരിച്ചത്  14,000 കിലോമീറ്റർ

cccc
.

കാളികാവ്: ബൈക്കിൽ സാഹസിക യാത്ര നടത്തി പെയിന്റിംഗ് തൊഴിലാളി. സഞ്ചരിച്ചത് 14,000 കിലോമീറ്റർ. താണ്ടിയത് പത്ത് സംസ്ഥാനങ്ങൾ.

15 വർഷം പഴക്കമുള്ള തന്റെ ബൈക്കിൽ ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളിലാണ് കാളികാവ് പള്ളിശ്ശേരി സ്വദേശി ഇ.കെ മുരളികൃഷ്ണൻ സാഹസികയാത്ര നടത്തിയത്.

പെയിന്റിംഗ് ജോലിക്കാരനായ മുരളി ജോലി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ചാണ് യാത്ര നടത്തിയത്. തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, വെസ്റ്റ് ബംഗാൾ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മേഘാലയ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയെല്ലാം കറങ്ങി നടന്നു. കഴിഞ്ഞ നവംബർ 25നാണ് പള്ളിശ്ശേരിയിൽ നിന്ന് തന്റെ 15 വർഷം പഴക്കമുള്ള പാഷൻ പ്രോ ബൈക്കിൽ യാത്ര ആരംഭിച്ചത് . നാലുമാസത്തോളം നീണ്ടുനിന്ന യാത്രയിൽ ഏകദേശം 14,000 കിലോമീറ്ററാണ് യുവാവ് ബൈക്കോടിച്ചത്. നാഗാലാൻഡിൽ എത്താൻ മാത്രം 12 ദിവസമെടുത്തെന്ന് യുവാവ് പറഞ്ഞു.

'യാത്ര വളരെ സുഖകരമായിരുന്നു. . എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറിയതെന്ന് യുവാവ് പറഞ്ഞു.കേരളത്തിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ കൂടുതൽ സ്‌നേഹം കാണിച്ചതായി യുവാവ് പറയുന്നു. രാത്രിയിൽ ടെന്റ് കെട്ടിയായിരുന്നു താമസം . ഇതിനിടെ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ , ബംഗ്ലാദേശ് ബോർഡറുകളും സന്ദർശിച്ചു. ഇനിയും യാത്ര തുടരുമെന്നും യുവാവ് പറഞ്ഞു. മുൻപ് ഏഴോളം വിദേശരാജ്യങ്ങളിൽ യാത്ര നടത്തിയ മുരളിയുടെ പതിനഞ്ചാമത്തെ യാത്രയായിരുന്നു ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL