കാളികാവ്: കാടുമൂടി നശിക്കുന്ന പുന്നക്കാട് ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന് മുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ച നിലയിൽ.
പുന്നക്കാട് മിനി സ്റ്റേഡിയത്തിനോട് ചേർന്നുള്ള കാടുമൂടിയ കെട്ടിടത്തിന് മുകളിലാണ് സൗരോർജ്ജ പാനൽ പുതിയതായി സ്ഥാപിച്ചിട്ടുള്ളത്. എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് 2019ലാണ് കെട്ടിടം നിർമ്മിച്ചത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം ഇതുവരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല. കാടുമൂടിയ നിലയിലുള്ള കെട്ടിടത്തിന് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത് കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്.
ഉപയോഗമില്ലെങ്കിലും മുറയ്ക്ക് ഫണ്ടുണ്ട്
സൗരോർജ പാനലുകൾ സ്ഥാപിച്ചത് അനർട്ടാണ്. പഞ്ചായത്ത് ഇതിന് ഫണ്ട് ചെലവഴിച്ചിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ സൗരോർജ്ജവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് അനുവാദം നൽകുക മാത്രമാണ് ചെയ്തത്.
മഠത്തിൽ ലത്തീഫ് , വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |