SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

ഫലം വന്നിട്ട് മൂന്ന് മാസം, ഒറിജിനൽ സർട്ടിഫിക്കറ്റ് എത്തിയില്ല

മലപ്പുറം: പത്താം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ ജില്ലയിലെ 2,358 പേർ ആശങ്കയിൽ. ജോലിയ്ക്കും വിദേശയാത്രകൾക്കും ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പലരും ബുദ്ധിമുട്ടുകയാണ്. നിലവിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ കഴിഞ്ഞതിന് ശേഷമേ തുല്യതാ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കൂ എന്നാണ് അധികൃതർ പറയുന്നത്. മാത്രമല്ല, സെർവർ തകരാറുകളും സർട്ടിഫിക്കറ്റ് വൈകാൻ കാരണമായി.

അംഗണവാടി ഹെൽപ്പർമാർക്ക് പ്രമോഷൻ ലഭിക്കാൻ എൽ.എസ്.എൽ.സി ഒറിജിനൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ പലരും പ്രമോഷൻ ലഭിക്കാതെ ആശങ്കയിലാണ്. മക്കളെ കാണാൻ വിദേശത്ത് പോവാനായി തുല്യതാ പരീക്ഷ എഴുതി വിജയിച്ചവരും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നാട്ടിൽതന്നെ കഴിയുകയാണ്. മാർക്ക് ലിസ്റ്റിന്റെ ഡൗൺലോഡ് ചെയ്ത പകർപ്പാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പലയിടത്തും ഇത് നിരസിക്കപ്പെടുന്നു.

കഴിഞ്ഞ ഡിസംബർ 27നായിരുന്നു പരീക്ഷാഫലം വന്നത്. ജില്ലയിലെ 40 കേന്ദ്രങ്ങളിലായി പഠിച്ച 2,465 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ ഭൂരിഭാഗവും 35-70 വയസിന് ഇടയിലുള്ളവരാണ്. 96 ശതമാനമായിരുന്നു വിജയം. ഒക്ടോബറിലായിരുന്നു പരീക്ഷ നടന്നത്.


പഠനസഹായി എവിടെ?

ജില്ലയിൽ 10ാം ക്ലാസ് തുല്യതാ പഠിതാക്കളുടെ ക്ലാസ് ആരംഭിച്ച് നാല് മാസം കഴിഞ്ഞെങ്കിലും പഠനസഹായി വിതരണം നടന്നിട്ടില്ല. പലരും മുൻ വർഷങ്ങളിൽ പഠിച്ചവരുടെ പുസ്തകമാണ് ഉപയോഗിക്കുന്നത്. പുസ്തകമില്ലാതെ പഠിക്കുന്നവരുമേറെയാണ്. ജില്ലയിലെ 25 കേന്ദ്രങ്ങളിലായി 2,074 തുല്യതാ പഠിതാക്കളാണുള്ളത്. പഠന സഹായി എന്ന് വിതരണം ചെയ്യുമെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ല.

ഏപ്രിൽ അവസാനത്തോടെ 10ാം ക്ലാസ് തുല്യതാ പഠിതാക്കളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എസ്.എസ്.അജീഷ്, അസിസ്റ്റ്ന്റ് മാനേജർ, പരീക്ഷാഭവൻ

സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളവർ - 2,358

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL