വളാഞ്ചേരി : സാന്ദീപനി വിദ്യാനികേതൻ സിൽവർ ജൂബിലി ആഘോഷം ചലച്ചിത്രനടി ബീന ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യവാഹക് പി.എൻ.ഈശ്വരൻ മുഖ്യപ്രഭാഷണം നടത്തി. വളാഞ്ചേരി നഗരസഭ കൗൺസിലർ കെ. വീരാൻ കുട്ടി, രാഷ്ട്രീയ സ്വയംസേവക സംഘം മലപ്പുറം വിഭാഗ് കാര്യവാഹക് കെ.വിശ്വനാഥൻ, സാന്ദീപനി വിദ്യാനികേതൻ ട്രസ്റ്റി ടി.ജയപ്രകാശ്, മാതൃസമിതി പ്രസിഡന്റ് സാന്ദ്ര മഹേഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി.ബിന്ദു, കെ.ജി.മോഹനൻ, അദ്ധ്യാപകരായ പി.ശൈലജ, പി.വൽസല, എൻ.കെ.അനിത എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |