SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ; മേയ് ആദ്യം പ്രവൃത്തി പൂർത്തീകരിച്ചേക്കും

മലപ്പുറം: നിർമ്മാണം പുരോഗമിക്കുന്ന കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം മേയ് പകുതിയോടെ പൂർത്തിയായേക്കും. യാർഡിൽ ഇന്റർലോക്ക് ചെയ്യുന്നതിന് മുന്നോടിയായുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഇന്റർലോക്ക് ചെയ്യാൻ ഏകദേശം 12 ദിവസം വേണ്ടിവരും. തുടർന്ന് പെയിന്റിംഗ് ജോലികളിലേക്കും കടക്കും. കെട്ടിടം നിർമ്മിക്കുന്നതിന് മണ്ണെടുത്ത ഭാഗത്ത് റീട്ടെയിനിംഗ് വാൾ നിർമ്മിക്കുന്ന പ്രവൃത്തി പൂർത്തിയായതോടെ ബിൽഡിംഗ് നമ്പറിന് അപേക്ഷ നൽകിയിട്ടുണ്ട്. ഉടൻ ബിൽഡിംഗ് നമ്പർ ലഭിക്കും.
നിലവിൽ ബിൽഡിംഗിൽ കട മുറികൾ ആരംഭിക്കുന്നതിന് 100ലധികം അപേക്ഷകളാണ് വന്നിട്ടുള്ളത്. ലേലം എട്ടിനാണ്. നേരത്തെ മാർച്ച് 12നായിരുന്നു ലേലം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ അപേക്ഷകൾ വന്നതിനാൽ ഏപ്രിൽ എട്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഗ്രൗണ്ട് ഫ്ളോറിൽ 10, താഴത്തെ നിലയിൽ നാലും കടമുറികൾക്കാണ് സ്ഥലം ലഭ്യമാക്കുക.

മേയ് 25നാണ് കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംങ് കോംപ്ലക്സിന്റെ ഉദ്ഘാടനം തീരുമാനിച്ചിട്ടുള്ളത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. 11 നിലകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 7.90 കോടി രൂപയാണ് അനുവദിച്ചത്. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും എം.എൽ.എ അനുവദിച്ച രണ്ട് കോടി മണ്ഡലം ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.

കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. നേരത്തെ പ്രഖ്യാപിച്ചത് പോലെ മേയ് 25ന് തന്നെ ഉദ്ഘാടനം നടത്തും.

ജോഷി ജോൺ, മലപ്പുറം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL