SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

തെരുവ് വിളക്കുകൾ അറ്റക്കുറ്റപ്പണി നടത്തും; ഇല്ലാത്തയിടങ്ങളിൽ പുതിയവ സ്ഥാപിക്കും

മലപ്പുറം: നഗരസഭ പരിധിയിലെ കേടുവന്ന തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും ആവശ്യമുള്ളിടത്ത് കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുവാനും വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇവ നന്നാക്കുന്നതിനും ഇല്ലാത്തയിടങ്ങളിൽ പുതിയവ സ്ഥാപിക്കുന്നതിനും വിവര ശേഖരണം നടത്തും. അതതു വാർഡുകളിലെ കൗൺസിലർമാർ പുതുതായി സ്ഥാപിക്കേണ്ട ഇടങ്ങളുടെ വിവരങ്ങളും നിലവിൽ നഗരസഭയുടെ പട്ടികയിലില്ലാത്ത തെരുവുവിളക്കുകളുടെ വിവരങ്ങളും 11ന് ഉച്ചയ്ക്കു രണ്ടിനകം സമർപ്പിക്കണം. തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേരള ഇലക്ട്രിക് ലിമിറ്റഡുമായി (കെൽ) നഗരസഭ കരാർ വച്ചിട്ടുണ്ട്. നിലവിൽ നഗരസഭയിൽ പുതുതായി സ്ഥാപിച്ച വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ (എ എം സി) 2026 മാർച്ച് വരെയുണ്ട് . അതേസമയം മുൻപ് സ്ഥാപിച്ച എ.എം.സി കഴിഞ്ഞ രണ്ടായിരത്തിലധികം തെരുവു വിളക്കുകൾ ഉണ്ട്. ഇവ നന്നാക്കുന്നതിനും ആവശ്യമുള്ളയിടങ്ങളിലും പുതിയവ സ്ഥാപിക്കുന്നതിനുമാണ് കരാർ വച്ചിരിക്കുന്നത്. അതേസമയം, തെരുവ് വിളക്കുകളുടെ വാറണ്ടി കാലാവധി വിവരങ്ങൾ പൂർണമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കമ്പനി പ്രതിനിധികൾക്ക് മാത്രമേ അവ തിരിച്ചറിയാൻ സാധിക്കുന്നുള്ളൂവെന്നും അവർ വ്യക്തമാക്കി.
2025-26 വാർഷിക പദ്ധതിയിൽ പ്രതിപക്ഷ വാർഡുകളോട് വിവേചനം നടത്തുന്നതായി പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു. മെയിന്റനൻസ് ഫണ്ട് വീതിച്ചതിലാണു വിവേചനം. ഭരണപക്ഷ വാർഡുകളിൽ ഒമ്പത് ലക്ഷത്തോളം അനുവദിച്ചപ്പോൾ പ്രതിപക്ഷ വാർഡുകളിൽ അഞ്ചുലക്ഷത്തോളം തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, കെ.പി.എ ഷരീഫ് എന്നിവർ ആരോപിച്ചു. അതേസമയം വിവേചനമുണ്ടായിട്ടില്ലെന്നും ഉണ്ടെങ്കിൽ പദ്ധതി റിവിഷൻ സമയത്ത് അവ പരിഹരിക്കുമെന്നും ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. തനതു ഫണ്ടുകൾ ഭരണ, പ്രതിപക്ഷ വാർഡുകൾക്കെല്ലാം തുല്യമായാണു വീതിച്ചിരിക്കുന്നത്. മൂന്നു ലക്ഷം രൂപയാണ് എല്ലാ വർഡുകൾക്കും അനുവദിച്ചത് നഗരസഭയുടെ പലബഹുമുഖ പദ്ധതികളും നടക്കുന്നതും പ്രതിപക്ഷ വാർഡുകളിലാണെന്നും ഇവയിലൂടെ ലക്ഷക്കണക്കിന് രൂപ പ്രതിപക്ഷ വാർഡുകളിൽ അനുവദിച്ചിട്ടുണ്ടെന്നും യാതൊരു വിവേചനമുണ്ടായിട്ടെന്നും ചെയർമാൻ മുജീബ് കാടേരി പറഞ്ഞു
നഗരസഭ ബസ് സ്റ്റാന്റിൽ ബസുകൾ കയറാത്ത സാഹചര്യം കൗൺസിൽ യോഗത്തിൽ ചർച്ചയായി. ഇത് വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും യോഗം വിലയിരുത്തി. ഈ വിഷയം ചർച്ച ചെയ്യാനായി പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. യോഗത്തിൽ ചെയർമാൻ മുജീബ് കാടേരി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, മറിയുമ്മ ഷരീഫ്, സി.എച്ച്.നൗഷാദ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL