മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്ന് പൊലീസ് എയ്ഡ് പോസ്റ്റും
പ്രീപെയ്ഡ് ഓട്ടോ കൗണ്ടറും സ്ഥാപിക്കണമെന്ന് ഹ്യൂമൺ റൈറ്റ്സ് കെയർ സെന്റർ യോഗം ആവശ്യപ്പെട്ടു. . ജില്ലാ ആസ്ഥാനങ്ങളിൽ മലപ്പുറത്ത് മാത്രമാണ് ഈ സൗകര്യം ഇല്ലാത്തതെന്ന് യോഗം ചൂണ്ടിക്കാട്ടി്. ദേശീയ ചെയർമാൻ ബഷീർ ഹാജി മങ്കട അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷറഫ് നാലകത്ത്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ഷംസുദ്ദീൻ, മീഡിയ കോഓർഡിനേറ്റർ എൻ.വി. മുഹമ്മദ് അലി , സി. പി കാർത്തികേയൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |