പെരിന്തൽമണ്ണ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിന്റെയും അക്രമവാസനയുടെയും പശ്ചാത്തലത്തിൽ കുട്ടികളാണോ കുറ്റക്കാർ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ശിശുക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരക്കുപറമ്പ് മാട്ടറ എ.യു.പി സ്‌കൂളിൽ നടത്തിയ സംവാദം കുട്ടി എഴുത്തുകാരൻ വിനായകൻ എടക്കര ഉദ്ഘാടനം ചെയ്തു. പി. ഹിമ മോഡറേറ്ററായി. സൻഹ,
എം.പി അർച്ചന, വി ലഷ്മി, പി.പി ആയിഷ നിഹ്മ, ഷമീം എന്നിവർ സംസാരിച്ചു. കെ. പ്രസീത സ്വാഗതവും കെ. അനിരുദ്ധ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |