
ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മജ്ലിസ് ഹയർസെക്കൻഡറി സ്‌കൂൾ ബാലജ്യോതി ക്ലബ്ബ് അംഗങ്ങൾക്കായി സർഗോത്സവം 2025 എന്ന പേരിൽ വേനൽക്കാല പഠന കളരി സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവഹിച്ചു. ഫാത്തിമ സിഫ്ന സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി. ഹരിത സൗഹൃദ ബാല്യം, ലഹരിവസ്തുക്കളുടെ ഉപയോഗം, ആരോഗ്യകരമായ ഭക്ഷണ ശീലം, കാലാവസ്ഥാ വ്യതിയാനം, സുമധുര ജീവിതം എന്നീ വിഷയങ്ങളിൽ ആർ.പി മാർ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.
ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അബ്ദുൽ മജീദ്, ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്മൃതി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എച്ച്എം. ഡോ. പ്രസന്നകുമാരി, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, സ്‌കൂൾ കോഡിനേറ്റർ ഖാലിദ്, ബാലജ്യോതി ക്ലബ്ബ് സെക്രട്ടറി ഫാത്തിമ നൈല എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. സ്‌കൂൾ ബാലജ്യോതി ക്ലബ്ബ് കോഡിനേറ്റർ മാരായ രജിത ടീച്ചർ, അനുഷ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഫാത്തിമ റിഫ പരിപാടിക്ക് നന്ദി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |