മലപ്പുറം; വിശ്വ കർമ്മ വികസന സമിതി ജില്ലാ കമ്മറ്റി അംഗങ്ങളുടെ മക്കൾക്ക് ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . ആർ രേണുക ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നാനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐ സത്യനാഥൻ,ട്രഷറർ ഡോ. വി പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി സരേന്ദ്രൻ നന്ദി പറഞ്ഞു. ഡോ. ഡിവിൻ മുരകേശ്,ഇർഷാദ് അലി, മോഹന കൃഷ്ണൻ കണ്ണൂർ, ജില്ലാ വിമുക്തി കോ ഓഡിനേറ്റർ എം ഗാഥ തുടങ്ങിയവർ ക്ലാസ്സെടുത്തു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും ഇതോടനുബന്ധിച്ച് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |