SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

യാത്രക്കാർക്ക് ഭീഷണി: ചീനി മരം മുറിക്കാൻ തുടങ്ങി

വണ്ടൂർ : വാണിയമ്പലത്ത് റോഡിലേക്ക് ചാഞ്ഞ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ കൂറ്റൻ ചീനി മരം മുറിക്കാൻ തുടങ്ങി. ഗ്രാമീണ ബാങ്കിന്റെ മുൻവശത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചീനി മരമാണ് റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ അപകട ഭീഷണി ഉയർത്തിയത്. മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.
50 വർഷത്തിലേറെ പഴക്കമുള്ള ചീനി മരത്തിന്റെ കൊമ്പിൽ വാഹനങ്ങൾ ഉരസുന്നത് പതിവായിരുന്നു. മഴ ശക്തമായതോടെ അപകട ഭീഷണി ഇരട്ടിയായി. വാണിയമ്പലത്ത് റെയിൽവേ ഗേറ്റ് അടച്ചാൽ , കാത്തു കിടക്കുന്ന വാഹനങ്ങൾക്കും ചീനിമരം ഭീഷണിയാണ് .
അതേസമയം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരമായതിനാൽ മുറിക്കാൻ കടമ്പകൾ ഏറെയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL