SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 PM IST

72 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

കോട്ടയ്ക്കൽ: 72 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ. വേങ്ങര ചെറൂർ സ്വദേശികളായ ആലുക്കൽ സഫ്‌വാൻ(29), മുട്ടുപറമ്പൻ അബ്ദുൾറൗഫ്(28),​ കോലേരി ബബീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ ആഡംബര ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ പോലുള്ള മാരകമായ ലഹരിമരുന്നിന്റെ ഉപയോഗവും വിൽപനയും നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കോട്ടക്കൽ മൈത്രി റോഡിൽ പ്രവർത്തിക്കുന്ന ഫ്ളാറ്റിൽ കോട്ടക്കൽ എസ്‌.ഐ പി.ടി.സെയ്ഫുദ്ദീനും ഡാൻസാഫ് സ്‌ക്വാഡും രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലോഡ്ജുകളിലും റിസോർട്ടുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ടൗണിനോട് ചേർന്നുള്ള ഫ്ളാറ്റുകൾ വാടകയ്‌ക്കെടുത്താണ് ലഹരിവിൽപന. ഇവിടെ വച്ച് ആവശ്യത്തിന് പായ്ക്കറ്റുകളിലാക്കി ഗ്രാമിന് 3000 മുതൽ വിലയിട്ട് ആവശ്യക്കാർക്ക് കോട്ടക്കൽ ടൗണിലും ബൈപ്പാസിലും വച്ചും ഡ്രോപ്പിംഗ് രീതിയിലും കൈമാറുകയാണ് ചെയ്യുന്നത്. തൂക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും 80,​000ത്തിലധികം രൂപയും പിടിച്ചെടുത്തു. ലഹരിക്കടത്തുസംഘത്തിലെ മറ്റു കണ്ണികളെകുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും ഡിവൈ.എസ്.പി കെ.എം.ബിജു , സി.ഐ. സംഗീത് പുനത്തിൽ എന്നിവർ അറിയിച്ചു. മുട്ടുപറമ്പൻ അബ്ദുൾ റൗഫിനെ മുൻപ് രണ്ട് തവണ എം.ഡി.എം.എയുമായി പൊലീസും എക്‌സൈസും അറസ്റ്റ് ചെയ്തിട്ടുണ്ട് .ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതാണ്.
പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, മുഹന്നദ്, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL