SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

സ്വയംതൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

മലപ്പുറം: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 60 നും മധ്യേപ്രായമുള്ള സംരംഭകത്വ ഗുണമുള്ളവർക്ക് അപേക്ഷിക്കാം. പാലിനും, അനുബന്ധ ഉത്പന്നങ്ങൾക്കും വിപണന സാദ്ധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി/'മിൽമ പാർലർ' ആരംഭിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവസരം ലഭിക്കും.

വായ്പ കോർപറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. തിരിച്ചടവ് കാലാവധി അഞ്ച് വർഷമായിരിക്കും. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കാൻ അനുമതി നൽകുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ ആവസൗകര്യങ്ങളും അപേക്ഷകർ സജ്ജീകരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായവും മിൽമ ലഭ്യമാക്കും. ഫ്രീസർ, കൂളർ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കും. വിശദവിവരങ്ങൾ കോർപ്പറേഷന്റെ മലപ്പുറം ഓഫീസിൽ ലഭിക്കും.ഫോൺ0 4832731496, 9400068510.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL