SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിലെ നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

cl
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടർ ഡോ.വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ നോഡൽ ഓഫീസർമാരുടെ യോഗം

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ തിരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ നിർവഹിക്കുന്ന 25 നോഡൽ ഓഫീസർമാരുടെ യോഗമാണ് ചേർന്നത്. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനായി എല്ലാ നോഡൽ ഓഫീസർമാരും കൃത്യമായി ചുമതല നിർവഹിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സുതാര്യവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നോഡൽ ഓഫീസർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കളക്ടർ സംസാരിച്ചു. കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് ഒരു തിരഞ്ഞെടുപ്പിന്റെ വിജയഘടകമെന്നും എല്ലാ ഘട്ടങ്ങളിലും ഉദ്യോഗസ്ഥർ തമ്മിൽ മികച്ച ആശയവിനിമയം ഉണ്ടാവണമെന്നും കളക്ടർ ഓർമിപ്പിച്ചു.
യോഗത്തിൽ എ.ഡി.എം.കെ. ദേവകി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാര്യർ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL