SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

പുതിയ കോഴ്സുകൾ: സർക്കാർ കോളേജുകളെ അവഗണിച്ചതായി പരാതി

മലപ്പുറം: സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളേജുകൾക്കായി സർക്കാർ അനുവദിച്ച 59 പുതിയ കോഴ്സുകളിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ കോളേജുകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആക്ഷേപം. സർവകലാശാലയുടെ കീഴിലുള്ള മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലെ സർക്കാർ കോളേജുകളെ പൂർണ്ണമായും തഴഞ്ഞുകൊണ്ടുള്ള സർക്കാരിന്റെ നീക്കം വലിയ വിവേചനമാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു.

പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി സർക്കാർ കോളേജുകളിൽ നിന്ന് അവർക്ക് താൽപ്പര്യമുള്ള കോഴ്സുകളുടെ മുൻഗണനാ പട്ടിക സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോളേജുകൾ പട്ടിക നൽകുകയും ചെയ്തിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ ഒരുസർക്കാർ കോളേജിന് പോലും പുതിയ കോഴ്സുകൾ അനുവദിച്ചില്ല. നിലവിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ കോഴിക്കോട്: 10, മലപ്പുറം: 9, പാലക്കാട്: 9, തൃശൂർ: 6 വയനാട്: 1 എന്നിങ്ങനെയാണ് സർക്കാർ കോളേജുകളുടെ എണ്ണം. ഇതിൽ ഒരിടത്ത് പോലും പുതിയ പഠന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL