SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

മാറിയ ലോകക്രമത്തിനനുസരിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം : ടി.ജെ. മാർട്ടിൻ

മലപ്പുറം : മാറിയ ലോകക്രമത്തിനനുസരിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്നും തൊഴിൽ പരിശീലനത്തിന് പ്രാമുഖ്യം നൽകുംവിധം സിലബസുകൾ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ടി.ജെ. മാർട്ടിൻ അഭിപ്രായപ്പെട്ടു . മലപ്പുറം ഗവ. കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പ്രൊഫസർ സൈനുൽ ആബിദ് കോട്ട അദ്ധ്യക്ഷത വഹിച്ചു .
വൈസ് പ്രിൻസിപ്പൽ പ്രൊഫ. സൈനുൽ ആബിദ് കോട്ട , പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. യു. ശ്രീവിദ്യ , ഡോ. എം. നിഷ , ഡോ. അഷ്രഫ് പാനഞ്ചേരി , അഖിലിസ് , ഡോ.ടി. സജയൻ , ഡോ. എം. രോഹിത് എന്നിവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL