തിരൂർ: ആലത്തിയൂർ ഹനുമാൻകാവിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഞ്ജനേയ സംഗീതോത്സവം ഹനുമാൻ ജയന്തി ദിനമായ ഇന്നലെ ആരംഭിച്ചു. പ്രശസ്ത വയലിൻ കലാകാരൻ സി.എസ്. അനുരൂപ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി പെരിഞ്ചേരി അനൂപ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. വിവിധ സംഗീതജ്ഞർ പരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് തിരുവാലത്തൂർ നവനീത് മാരാരുടെ പ്രത്യേക തായമ്പക അരങ്ങേറി. വിവിധ കലാപരിപാടികളും നടന്നു. താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ കൽപ്പുഴ ശങ്കരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |