SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ്   അറസ്റ്റിൽ

പെരിന്തൽമണ്ണ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ പാർട്ടി അരക്കുപറമ്പ്, കരിങ്കാളികാവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് അലനല്ലൂർ പടുവിൽകുന്ന്‌ ദേശത്ത് പുതുവീട്ടിൽ കബീറിനെയാണ് (36) പിടികൂടിയത്. ആറ് ലിറ്റർ മദ്യവും മദ്യം സൂക്ഷിച്ചു വച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാൾ കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിബുൺ, അനീഷ് എന്നിവർ
പരിശോധനയിൽ പങ്കെടുത്തു. ഇലക്ഷനോടനുബന്ധിച്ചു ശക്തമായ പരിശോധനകൾ തുടരുമെന്നും അനധികൃത മദ്യ വില്പനക്കാർക്കെതിരെയും മയക്കുമരുന്ന് വില്പനക്കാർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL