മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി മലപ്പുറം ജില്ലയിൽ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകൾ കൂടി സജ്ജീകരിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ 1,350ൽ കൂടുതൽ വോട്ടർമാരുള്ള സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തിൽ നാലും തിരൂരങ്ങാടിയിൽ രണ്ടും കോട്ടക്കൽ മണ്ഡലത്തിൽ ഒന്നും ഓക്സിലറി പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |