SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

കുടുംബസംഗമം ശ്രദ്ധേയമായി: നാല് കുടുംബങ്ങൾക്ക് 40 ലക്ഷം രൂപയുടെ സഹായം

വള്ളിക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരിയല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ദ്വൈവാർഷിക ജനറൽ ബോഡി യോഗവും അരിയല്ലൂർ രുചിഹട്ട് ഓഡിറ്റോറിയത്തിൽ ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി സഹായവിതരണം നിർവഹിച്ചു. ഷിജു ചേര്യങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മികച്ച സേവനം കാഴ്ചവെച്ച പൊലീസ് ഇൻസ്‌പെക്ടർമാരായ സംഗീത് പുനത്തിൽ, വിനോദ് വലിയാറ്റൂർ, സബ് ഇൻസ്‌പെക്ടർ ഷിബു ചേര്യങ്ങാട്ട്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രാജേന്ദ്രനാഥ്, മദനമോഹനൻ, കുമാർ സുനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL