SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

പുരസ്‌കാരം


പെരിന്തൽമണ്ണ: സംസ്ഥാനതലത്തിൽ പ്രൈമറി വിഭാഗത്തിലെ മികച്ച അദ്ധ്യാപകർക്കുള്ള സർഗ്ഗാത്മക അദ്ധ്യാപക വേദിയുടെ മികവഴക് പുരസ്‌കാരം പലകപ്പറമ്പ് ജി.എൽ.പി സ്‌കൂളിലെ അദ്ധ്യാപികയായ എ.പി. പ്രസന്നയ്ക്ക് ലഭിച്ചു. കുഞ്ഞുവർത്തമാനം, വീഡിയോ ഡയറി എന്നീ നൂതനാശയ പ്രവർത്തനങ്ങൾ വികസിപ്പിച്ച് സംസ്ഥാനത്തിന് മാതൃക സൃഷ്ടിച്ചതിനാണ് പുരസ്‌കാരം. ആലപ്പുഴ കലവൂരിൽ നടന്ന ചടങ്ങിൽ പാഠപുസ്തക രചനാസമിതി അദ്ധ്യക്ഷനും വിദ്യാഭ്യാസവിദഗ്ദ്ധനുമായ ഡോ. ടി.പി കലാധരനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം വിശിഷ്ടാദ്ധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് പുരസ്‌കാരം ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL